വയനാട്ടിൽ നടത്താനിരുന്ന ബോച്ചേയുടെ ന്യൂയർ സൺബേൺ പാർട്ടി മാറ്റി

വയനാട്ടിലെ മണ്ണിടിച്ചില്‍ ദുരന്തഭൂമിയോടടുത്തുള്ള ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടി നടത്താനുള്ള പദ്ധതിക്ക് കോടതി അനുമതി നിഷേധിച്ചതോടെ പരിപാടി തൃശൂരിലേക്ക് മാറ്റി. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പും നിയമപരമായ ഇടപെടലുകളും വയനാട്ടിലെ പരിപാടി തകരാനിടയാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പുതുവര്‍ഷാഘോഷം ഇപ്പോള്‍ തൃശൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. വ്യാപാരി സംഘടനകളും ബോച്ചെ ചെമ്മണ്ണൂരും കോര്‍പറേഷനും ചേര്‍ന്നാണ് ജനുവരി 31-ന് വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

വയനാട്ടിലെ തോട്ടഭൂമിയില്‍ നടന്ന അനധികൃത നിര്‍മാണങ്ങള്‍ക്കും മണ്ണെടുക്കലിനും എതിരായ പ്രതിഷേധമാണ് ഈ മാറ്റത്തിനിടയാക്കിയത്. ആസ്ഥാനം മാറിയപ്പോഴും ബോച്ചെയുടെ സണ്‍ബേണ്‍ പാര്‍ട്ടി തിരക്കിലും ആവേശത്തിലും കുറവില്ലെന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version