കൊച്ചി: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോട്ടല്‍ മുറിയില്‍ തല ഇടിച്ച് വീണതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനാൽ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ദാരുണാന്ത്യത്തിലേക്ക് നയിച്ചതെന്നാണു കണ്ടെത്തൽ.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടൊപ്പം, മുറിയില്‍ ആത്മഹത്യയെ സൂചിപ്പിക്കുന്ന തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല.
ഇന്നലെയാണ് ദിലീപ് ശങ്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.