ബേലൂർ മഖ്‌ന വയനാട്ടിലെ തോൽപ്പെട്ടി വനത്തിൽ:വനപാലകർ ജാഗ്രതയിൽ

വയനാട് പാൽവെളിച്ചം അജീഷിനെ 2024 ഫെബ്രുവരി 10ന് കൊലപ്പെടുത്തിയ ബേലൂർ മഖ്‌ന, കഴിഞ്ഞ ദിവസം വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി വനമേഖലയിലേക്കെത്തി. റേഡിയോ കോളർ സിഗ്നൽ വഴി കർണാടക-കേരള വനപാലകർ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

തോൽപ്പെട്ടി മേഖലയിൽ നിന്ന് മഖ്‌ന നാഗർഹോള വനമേഖലയിലേക്ക് വീണ്ടും നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ആന, നാഗർഹോള കടുവ സങ്കേതത്തിനുള്ളിലെ കുട്ടം ചേമ്പും കൊല്ലി വനമേഖലയിലാണ്.

കർണാടക വനവകുപ്പിന്റെ ആർ.ആർ.ടി (രാപിഡ് റെസ്പോൺസ് ടീം) സംഘം മഖ്‌നയുടെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. അതിർത്തി പ്രദേശങ്ങളിൽ കേരള-കർണാടക വനപാലകർ ചേർന്ന് ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top