ഇന്ത്യയിൽ എച്ച്‌.എം.പി.വി ആദ്യബാധ; വിദേശയാത്രയില്ലാത്ത കുഞ്ഞിന് രോഗം

ഇന്ത്യയിൽ ആദ്യമായി എച്ച്‌.എം.പി.വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) രോഗബാധ ബംഗളൂരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം ബാധിച്ചത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് ചികിത്സയിലാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വിദേശയാത്രയില്ലാത്ത കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധന തുടരുകയാണ്. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിലും വ്യക്തത വരുത്താനായി സാമ്പിളുകൾ കൂടി ശേഖരിക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

എച്ച്‌.എം.പി.വി വൈറസിനെ കുറിച്ച്‌:

  • ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസ് ആദ്യമായി 2001-ൽ തിരിച്ചറിഞ്ഞു.
  • ലക്ഷണങ്ങൾ: ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകാം.
  • വ്യാപനം: ചുമയ്ക്കും തുമ്മലും വഴി വായുവിലൂടെ പടരാം. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതും മാസ്‌ക് ധരിക്കുന്നതും വ്യാപനം തടയാൻ സഹായിക്കും.
  • വാക്‌സിൻ: നിലവിൽ ലഭ്യമല്ല.

ആശങ്കയും പ്രതീക്ഷയും: ഇപ്പോൾ ചൈനയിൽ എച്ച്‌.എം.പി.വി, കൊവിഡിന് പുറമേ മറ്റ് ശ്വാസകോശ രോഗങ്ങളും പടരുന്നുവെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ ആശങ്കകൾ ഉയരുന്നു. എന്നാൽ പകച്ചുപോകേണ്ട സാഹചര്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണ ശൈത്യകാലത്തുണ്ടാകുന്ന പ്രശ്നമാണിതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top