വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് റേഷൻ ഡീലേഴ്സ് അനിശ്ചിതകാല സമരത്തിന് തിരി ക്കൊളുത്തുന്നു. ജനുവരി 27 മുതൽ സമരം ആരംഭിക്കുന്നതിന് വയനാട് ജില്ലാ റേഷൻ ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അധ്യക്ഷതയും ആഹ്വാനവും
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ഷാജിയുടെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ സമരത്തിന്റെ പദ്ധതികൾ അവതരിപ്പിച്ചു.
പ്രമുഖ പങ്കാളികൾ
യോഗത്തിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഡാനിയൽ ജോർജ് (സി.ഐ.ടി.യു), കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ കോളേരി, ജില്ലാ ജനറൽ സെക്രട്ടറി അനിരുദ്ധൻ പാടിച്ചിറ, ജില്ലാ ട്രഷറർ പ്രഭാകരൻ നായർ, സുധീഷ് സോമൻ, ഹരി കൈനാട്ടി, ഷൗക്കത്ത്, കെ.വി. സുരേന്ദ്രൻ, ദിനേശ് കുമാർ, എം. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
സമരത്തിന്റെ പ്രാധാന്യവും ആവശ്യങ്ങളും ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ച് വിജയമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.