വയനാട്ടിൽ കടുവയുടെ സാന്നിധ്യം: വ്യാപക പരിശോധന, ജാഗ്രത പാലിക്കാൻ നിർദേശം

വയനാട്ടിലെ പേരിയ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ 43-ാം മൈൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 20-ന് ജോൺസൺ കുന്നു, കമ്പിപാലം, കരിമാനി, പാർസൺ എസ്റ്റേറ്റ് എന്നിവിടങ്ങളിലുളള വനപ്രദേശങ്ങളിൽ വനംവകുപ്പ് പരിശോധന നടത്തും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

വനാതിർത്തിയിലെ നാട്ടുകാരും പൊതുജനവും ജാഗ്രത പാലിക്കണമെന്ന് നോർത്ത് വയനാട് ഡിഎഫ്ഒയും തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ടും നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version