കേന്ദ്ര സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനൊരുങ്ങുന്നു. രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും അംഗത്വം ലഭിക്കുന്ന തരത്തിലുള്ള പെന്‍ഷന്‍ പദ്ധതി രൂപീകരിക്കാനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഭാവിയുറപ്പാക്കുകയാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം പ്രത്യേകിച്ച് അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് നേട്ടമാകും. എല്ലാ അംഗത്വമുള്ള തൊഴിലാളികളില്‍ നിന്നും നിശ്ചിത തുക പ്രതിമാസം സ്വീകരിച്ച്, 60 വയസ് പൂര്‍ത്തിയായ ശേഷം പെന്‍ഷന്‍ നല്‍കുന്ന രീതിയിലായിരിക്കും പദ്ധതി.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം ഉണ്ടായിരിക്കും. പദ്ധതി വികസിപ്പിക്കുന്നതും നടത്തിപ്പിന് ചട്ടക്കൂട് തയ്യാറാക്കുന്നതും ഇപിഎഫ്‌ഒ ആയിരിക്കും. എല്ലാ തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പദ്ധതി ഔദ്യോഗികമായി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.