അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകുന്ന ‘യൂണിവേഴ്‌സല്‍ പെന്‍ഷന്‍’ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിതരണ തൊഴിലാളികള്‍ തുടങ്ങിയവരെയും എല്ലാ ശമ്പളജീവികളെയും സ്വയംതൊഴിലുക്കാരെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
എന്നിരുന്നാലും, ഇ.പി.എഫ് പോലുള്ള നിലവിലെ പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, ഈ പുതിയ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉണ്ടാകില്ല. പൗരന്‍മാര്‍ക്ക് സ്വയം ചേരാവുന്ന സുരക്ഷിത പദ്ധതിയായിരിക്കും ഇത്. ‘ന്യൂ പെന്‍ഷന്‍ സ്‌കീം’ എന്നറിയപ്പെടുന്ന ഈ പദ്ധതി നിലവിലുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് പകരമാവില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അസംഘടിത മേഖലയില്‍ നിലവില്‍ വിവിധ പെന്‍ഷന്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 1000-1500 രൂപ വരെയുള്ള പെന്‍ഷന്‍ നല്‍കുന്ന അടല്‍ പെന്‍ഷന്‍ യോജന, തെരുവ് കച്ചവടക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ലഭ്യമായ പ്രധാനമന്ത്രി ശ്രം യോഗി മന്ഥന്‍ യോജന (PM-SYM), കര്‍ഷകര്‍ക്കായി 60 വയസ്സിന് ശേഷം പ്രതിമാസം 3000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ മന്ഥന്‍ യോജന (PM-KMY) എന്നിവയും ഇതിനകം നിലവിലുണ്ട്.