നൂല്‍പ്പുഴ വള്ളുവാടി ഓടപ്പള്ളം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. രാത്രിയിലല്ല, ഇപ്പോള്‍ നേരം വെളുക്കും മുമ്പേയും കാട്ടാനകള്‍ കൃഷിയിടത്തിലെത്തുന്നത് പ്രദേശവാസികളിൽ ഭീതിയുണര്‍ത്തുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാടിറങ്ങിയെത്തിയ കാട്ടാനകള്‍ വ്യാപക നാശനഷ്ടം വരുത്തിയതായി നാട്ടുകാര്‍ പറയുന്നു. ഹരിദാസ്, പടിക്കാട്ടില്‍ ചാക്കോ എന്നിവരുടെ കൃഷികള്‍ ഇതിനകം കാട്ടാനകള്‍ നശിപ്പിച്ചു. തെങ്ങ്, കാപ്പി, വാഴ തുടങ്ങിയ വിളകള്‍ കേടായതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. വനം ഉണങ്ങിയതോടെ അതിർത്തിയിലെ കിടങ്ങുകളും ഫെൻസിംഗുകളും മറികടന്ന് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കടക്കുന്നത് പതിവായി. ഇതിന്‍റെ പിന്‍ബലമായി വനാതിർത്തികളില്‍ പ്രോപർ സംരക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്തതും വനവകുപ്പിന്‍റെ അനാസ്ഥയുമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.