പുണ്യ മാസത്തിന് തുടക്കം; സംസ്ഥാനത്ത് റമദാൻ വ്രതം ആരംഭിച്ചു

സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് തുടക്കം. ഇസ്ലാം മത വിശ്വാസികൾക്ക് ഈ മാസം ആത്മസംയമനത്തിന്റെയും സഹാനുഭൂതിയുടേയും വിശുദ്ധകാലമാണ്. സൂര്യോദയത്തിന് മുമ്പ് അത്താഴം കഴിച്ച്‌ വിശ്വാസികൾ വ്രതപ്രതിജ്ഞയെടുക്കും. പ്രഭാതം മുതൽ സന്ധ്യവരെ ഭക്ഷണവും പാനീയവും വിട്ട് ആത്മീയതയിലേക്ക് അടുക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

റമദാനിൽ ദാനധർമ്മങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സക്കാത്ത് എന്ന പേരിൽ ഗരീബർക്കുള്ള സഹായം ഈ മാസത്തിലെ വിശേഷങ്ങളിലൊന്നാണ്. ഖുര്‍ആൻ പാരായണവും രാത്രിയിലെ താറാവീഹ് നമസ്കാരവും റമദാനിന് ആത്മീയ ഭാവം വർധിപ്പിക്കുന്നു. ഇഫ്താർ സംഗമങ്ങൾ വിശ്വാസികൾക്കിടയിലെ സൗഹാർദ്ദത്തിനും സ്നേഹത്തിനും പ്രതീകമാണ്.

റമദാൻ ഖുര്‍ആൻ അവതരിച്ച മാസമാണ്. ലൈലത്തുല്‍ ഖദര്‍ എന്ന മഹത്വമുള്ള രാത്രി ഈ മാസത്തിൽ ഉൾപ്പെടുന്നു. വ്രതം ആരംഭിച്ചതോടെ പള്ളികളും വീടുകളും കൂടുതൽ ഭക്തിനിർഭരമായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version