സുൽത്താൻ ബത്തേരി: നഗരത്തിലെ ഹോട്ടലുകളിലും മെസുകളിലും നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ സൽക്കാര, മലബാർ, ഇക്കായീസ്, ബീനാച്ചിയിലെ ഷാർജ മെസ് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണമടക്കമുള്ള അനുമതിയില്ലാത്ത ഭക്ഷണസാധനങ്ങൾ പിടികൂടിയതായി അധികൃതർ അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇതിനൊപ്പം, അശാസ്ത്രീയമായ രീതിയിൽ സൂക്ഷിച്ച ഭക്ഷണവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപന ഉടമകൾക്കെതിരെ പിഴ ചുമത്തിയതായി നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി. പൊതുസുരക്ഷയും ഭക്ഷണോത്സുകതയും കണക്കിലെടുത്ത് പരിശോധനകൾ ശക്തമാക്കും, എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.