എട്ടാം ക്ലാസിലെ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ പരീക്ഷയിൽ ഓപ്പൺ ബുക്ക് പരീക്ഷാമെന്ന നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ ഉൾപ്പെടുത്തി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഓൺ-ഡിമാൻഡ് എക്സാം, ടേക്ക് ഹോം എക്സാം, ഓൺലൈൻ പരീക്ഷ എന്നിവയും പരിഗണിക്കാമെന്ന് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കാൻ എസ്.സി.ഇ.ആർ.ടി. ചുമതലപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ക്ലാസ് പരീക്ഷകൾ മുഖേന തന്നെ വിലയിരുത്തണമെന്നതായിരിക്കും പുതിയ വ്യവസ്ഥ. വിലയിരുത്തലിനായി ആത്മനിയന്ത്രണം, സാമൂഹിക ബോധം, ഉത്തരവാദിത്വപൂർണമായ തീരുമാനമെടുക്കൽ, ആരോഗ്യകരമായ ബന്ധങ്ങൾ, തന്നെക്കുറിച്ചുള്ള തിരിച്ചറിവ് എന്നീ അഞ്ച് കഴിവുകൾ പരിഗണിക്കും. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തവും മൂല്യനിർണയത്തിന്റെ ഭാഗമാകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
അഞ്ച് കഴിവുകൾ ഓരോന്നും ‘നല്ലത്’, ‘തൃപ്തികരം’, ‘സഹായം ആവശ്യമുള്ളത്’ എന്നിങ്ങനെ മൂന്ന് തലത്തിലായിരിക്കും വിലയിരുത്തൽ. പ്രോജക്റ്റ്, സെമിനാർ, സംഘചർച്ച, സംവാദം, സ്ഥലസന്ദർശനം തുടങ്ങി വിവിധ പഠനരീതികൾ മൂല്യനിർണയത്തിനായി ഉപയോഗിക്കാനാകും. ഉത്തരവാദിത്വമുള്ള തലമുറയെ വളർത്താൻ ഈ സമീപനം സഹായിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.