അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനം
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബികോം ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി മാർച്ച് 18 രാവിലെ 11.30ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04936 202035.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
താത്കാലിക നിയമനം
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, കൗൺസിലർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 17 രാവിലെ 10 ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. ഫോൺ 04936 270604, 7736919799
ട്യൂട്ടർ നിയമനം: കൂടിക്കാഴ്ച്ച 22 ന്
മാനന്തവാടി ജില്ലാ ഗവ നഴ്സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ, പാൻ, വയസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പത്രവുമായി മാർച്ച് 22 രാവിലെ 11 ന് നഴ്സിങ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04935 299424.
ഓവർസീയർ നിയമനം
സർവ്വെയും ഭൂരേഖയും വകുപ്പ് ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കോൺട്രാക്ട് സർേവ്വെയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 14 ന് രാവിലെ 10 ന് സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 04936 202251.