ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽമഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും വ്യാഴാഴ്ചയും ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

സുരക്ഷാ മുൻകരുതലുകൾ:- ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് അഭയിക്കണം. – മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക. – ലോഹ വസ്തുക്കളുമായി സമ്പർക്കം ഒഴിവാക്കുക, വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക. – ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ, ലാൻഡ്‌ലൈൻ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. – കുളിക്കുന്നത് ഒഴിവാക്കുക, ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. – ടെറസ്സിലോ ഉയർന്ന പ്രദേശങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. – വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. – വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹഭാഗങ്ങളോട് സ്പർശിക്കാതെ ഇരിക്കുക. – ജലാശയങ്ങളിൽ ഇറങ്ങരുത്, പട്ടം പറത്തുന്നത് ഒഴിവാക്കുക. – തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്ത് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഇരിക്കുക. – കെട്ടിടങ്ങൾ lightning arrester ഉപയോഗിച്ച് സംരക്ഷിക്കാം, വൈദ്യുതോപകരണങ്ങൾക്ക് സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.

മഴക്കാലത്ത് സുരക്ഷിതമായിരിക്കാനും അനാവശ്യ അപകടങ്ങൾ ഒഴിവാക്കാനും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version