മഴയുടെ ആഘാതം സംസ്ഥാനത്ത് തുടരുന്നു; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് മുന്നറിയിപ്പ്സംസ്ഥാനത്ത് ഇന്നലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
അടുത്ത അഞ്ച് ദിവസത്തേക്ക് ഇതേ സാഹചര്യമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടും 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിയാനിടയുള്ള കാറ്റോടും കൂടിയ കാലാവസ്ഥയെ നേരിടാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 4ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 5ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.തുടർച്ചയായ മഴയെത്തുടർന്ന് സംസ്ഥാനത്ത് ഉയർന്ന ചൂട് നേരിയ തോതിൽ ശമിക്കുകയും ജനങ്ങൾക്കു ഒരു വിധേനുള്ള ആശ്വാസം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ പാലിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.