തുടർച്ചയായ വില ഇടിവ്; സ്വര്‍ണവില കുത്തനെ താഴേക്ക്

രണ്ട് ദിവസത്തിനുള്ളിൽ സ്വർണത്തിന് 2000 രൂപ നഷ്ടംസ്വർണവിലയിൽ രണ്ടാം ദിവസവും വലിയ ഇടിവ് റിപ്പോർട്ട് ചെയ്യപ്പെട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഗ്രാമിന് ഇന്ന് 90 രൂപയുടെ കുറവാണ് ഉണ്ടായത്, അതിനനുസരിച്ച് പവന് വില 720 രൂപ കുറഞ്ഞ് 66,480 രൂപയായിരിക്കുന്നു. ഇന്നലെ 1 ഗ്രാം സ്വർണത്തിന് 160 രൂപയും പവന് 1280 രൂപയും കുറഞ്ഞിരുന്നു. അതിനാൽ, അവസാന രണ്ട് ദിവസത്തിനുള്ളിൽ മൊത്തം 2000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.വ്യാഴാഴ്ച സ്വർണവില സർവകാല റെക്കോർഡിൽ എത്തിച്ചേർന്നതിന് പിന്നാലെയാണ് ഈ തുടർച്ചയായ ഇടിവ്. ആഗോള വിപണിയിലെ അസ്ഥിരതയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവകളും ഈ വിലക്കുറവിന് കാരണം.ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിനെ തുടർന്ന് വ്യാപാരയുദ്ധം അതീവ ഗുരുതരമാകുമെന്ന ഭയമാണ് ഓഹരി വിപണിയും സ്വർണവിലയും സമ്മർദ്ദത്തിലാകാൻ കാരണമായത്. യു.എസ് ഓഹരി വിപണി കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് അഭിമുഖീകരിക്കുന്നത്.ഇതിനിടെ, നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. വ്യാപകമായ തീരുവകൾ പ്രഖ്യാപിച്ചതോടെ അമേരിക്കൻ വിപണിയിലേക്ക് നിക്ഷേപം ഒഴുകാൻ ഇത് മികച്ച അവസരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഏപ്രിൽ 10 മുതൽ യു.എസ് ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവ ചൈന ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിലെ അനിശ്ചിതത്വം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version