ഇന്ന് സ്വർണം മാത്രം അല്ല, ഓരോ ദിവസവും മറ്റൊരു പ്രധാന ഉൽപ്പന്നത്തിന്റെ വിലയും കുത്തനെ ഉയരുകയാണ് – ഈ കളത്തിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് പെട്രോളും ഡീസലുമാണ്. കേന്ദ്ര സർക്കാർ പുതിയ തീരുമാനം പ്രകാരം, പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഈ മാറ്റം ഏപ്രിൽ എട്ടുമുതൽ പ്രാബല്യത്തിൽ വരും.വില വർദ്ധനവിന് പിന്നാലെ ചില്ലറ നിരക്കുകളിലും മാറ്റമുണ്ടാകുമോ എന്ന ആശങ്ക പൊങ്ങുന്നുണ്ടെങ്കിലും, അതുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. പുതിയ നികുതി നിരക്ക് പ്രകാരം, പെട്രോളിന് എക്സൈസ് ഡ്യൂട്ടി 13 രൂപയും ഡീസലിന് 10 രൂപയുമാകും.ആഗോളതലത്തിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം. അമേരിക്കൻ സർക്കാരിന്റെ വ്യാപാര നയങ്ങളാൽ വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ വില ഉയർച്ചയ്ക്ക് വലിയ പ്രഭാവം ചെലുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.