മാറ്റത്തിന്റെ പുതിയ കുറിപ്പ്; ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് വരുന്നു

ഇനി മുതൽ കുട്ടികളുടെ പഠന പുരോഗതിയുടെ രേഖ വെറുമൊരു മാർക്കുകളുടെ കണക്കാക്കുകയോ ഗ്രേഡുകളുടെ പട്ടികയാകുകയോ അല്ല. രക്ഷിതാവിന്റെ ഒപ്പ് വാങ്ങി സൂക്ഷിക്കുന്ന, പലപ്പോഴും മറവിയിലാകുന്ന പ്രോഗ്രസ് കാർഡ് ഇനി പൂർണ്ണമായും രൂപമാറ്റം കൈവരിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

കുട്ടിയുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയെ ഉൾക്കൊള്ളുന്ന സമഗ്ര പഠനപുരോഗതിക്കാർഡായാണ് ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (HPC) തയ്യാറാക്കുന്നത്.അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കും. എൻസിഇആർടിയുടെ മാർഗനിർദ്ദേശപ്രകാരമാണ് പദ്ധതി, എന്നാൽ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും നടപ്പാക്കുക. ഈ പുതിയ കാർഡിൽ കുട്ടിയുടെ അറിവ്, ധാരണ, പ്രായോഗികം, വൈകാരികം, സാമൂഹികം തുടങ്ങിയ എല്ലാ മേഖലകളിലും കൈവരിച്ച പുരോഗതി രേഖപ്പെടുത്തും.പ്രീപ്രൈമറി മുതൽ എല്ലാവിധ പ്രവർത്തനങ്ങളും HPCയിൽ ഉൾപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തലുകൾ നടത്താൻ അധ്യാപകർക്ക് അവധിക്കാലത്തിൽ പ്രത്യേക പരിശീലനം നൽകും. ക്ലാസ് പിടിഎയുടെ ഭാഗമാക്കി രക്ഷിതാക്കളെ ബോധവത്കരിക്കുകയും, ജനകീയസമിതികളുമായി വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യും. കുട്ടിയുടെ വളർച്ചയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഓൺലൈൻ പോർട്ടലിലൂടെയും ലഭ്യമാകും. തുടക്കത്തിൽ സഹിതം പോർട്ടലിൽ കൂടുതൽ പഠനസൂചകങ്ങൾ ഉൾപ്പെടുത്തി തുടക്കമാകും. പിന്നീട് HPCയ്ക്ക് പ്രത്യേകം പോർട്ടൽ വികസിപ്പിക്കും, അതിന്റെ ചുമതല കൈറ്റിയാകും വഹിക്കുക.കൂടുതൽ സുതാര്യവും ഉൾക്കാഴ്ചയുള്ളതുമായ വിലയിരുത്തലിനാണ് ഈ പുതിയ നടപടികൾ. ഇനി വിദ്യാർത്ഥികളുടെ പുരോഗതികാർഡ് കുട്ടിയുടെയും രക്ഷിതാക്കളുടെയും ഭാവിയെ രൂപപ്പെടുത്തുന്ന വഴികാട്ടിയായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version