സ്വര്‍ണ പണയത്തില്‍ വെല്ലുവിളി വര്‍ധിക്കുന്നു

സ്വർണ പണയ വായ്പകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുക്കുന്ന പുതിയ നീക്കങ്ങൾ ബാങ്കുകളും NBFCകളെയും പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ധനകാര്യ മേഖലയിലെ ആശങ്ക.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

ആർബിഐ നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ ശാഖകളിലും ഏകീകൃതമായ ഡോക്യുമെന്റേഷൻ സംവിധാനവും, പ്രൊഫഷണൽ ഗോൾഡ് വാല്യൂവേഷൻ സംവിധാനവും ഒരുക്കേണ്ടതായിവരുന്നത് വലിയ ചെലവുകള്‍ ആവശ്യപ്പെടുന്നു.സ്വർണ വായ്പാ മേഖലയിലുണ്ടാകുന്ന വളർച്ചയുടെ പശ്ചാത്തലത്തിലാണ് ആർബിഐയുടെ പുതിയ മാനദണ്ഡങ്ങൾ. എന്നാൽ ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സ്ഥാപനങ്ങൾക്ക് ഭാരമായ ചെലവുകളും സാങ്കേതിക വെല്ലുവിളികളും സൃഷ്ടിക്കുമെന്ന് പ്രതിപാദ്യമാണ്. ഗോൾഡിന്റെ ഗുണമേന്മ വിലയിരുത്താൻ വിദഗ്ധരെ നിയോഗിക്കേണ്ടതായും അതിനായുള്ള അധിക ചെലവുകൾ താങ്ങേണ്ടതായും വരുന്നത് കമ്പനികളെ സാമ്പത്തികമായി പ്രതികൂലമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top