സർക്കാരിന്റെ വാർഷികാഘോഷം വിവാദത്തിലേക്ക്; കോടികളുടെ പരസ്യച്ചെലവിൽ പ്രതിപക്ഷം പോരാട്ടരംഗത്ത്

തിരുവനന്തപുരം: ഇടതുപക്ഷ ഭരണത്തിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

ഒരുമാസംക്കാലം നീളുന്ന ഈ ആഘോഷപരിപാടികൾക്ക് സർക്കാർ കോടികൾ വകയിരുത്തിയ സാഹചര്യത്തിൽ, ധൂർത്ത് നടത്തപ്പെടുന്ന ചെലവിന് എതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.പരസ്യപ്രചാരണത്തിന് ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടു കൂടിയ അഞ്ച് നൂറോളം ബോർഡുകൾ സംസ്ഥാനമാകെ സ്ഥാപിക്കും. ഇതിനായി ഏകദേശം 15 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്നു. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾക്കായി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയും, റെയിൽവേയും കെ.എസ്.ആർ.ടി.സി.യുമുള്‍പ്പെടെയുള്ള പൊതുമേഖലാ മേഖലയിലുളള പരസ്യത്തിനായി ഒരു കോടി രൂപയും ചെലവഴിക്കും. അതേസമയം, വിവിധ ജില്ലകളിലായി ശീതീകരിച്ച പന്തലുകൾ ഒരുക്കാൻ മൂന്ന് കോടി രൂപയോളം മാറ്റിവച്ചിട്ടുണ്ട്.പ്രതിപക്ഷം ഈ ചെലവുകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും, സർക്കാരിന്റെ ഭാഗത്ത് നിന്ന് ആഘോഷങ്ങൾ ഭാവിയിലെ നവകേരള ദിശ കാണിക്കുന്നതായി വിശദീകരിക്കപ്പെടുന്നു. ഭരണത്തുടർച്ച നേടിയ ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ട് ‘നവകേരളത്തിൻ്റെ വിജയമുദ്രകൾ’ എന്ന 108 പേജുള്ള കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുറിപ്പോടെയാണ് പുസ്തകം ആരംഭിക്കുന്നത് – “വിജയപാതയിൽ നവകേരളത്തിലേക്ക്.”ജനാധിപത്യവും സമത്വവും സുസ്ഥിരവികസനവുമാണ് ഈ സർക്കാരിന്റെ മുഖ്യധ്യേയമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ തകർക്കപ്പെടുന്ന സാഹചര്യത്തിൽ കേരളം ഉയർത്തുന്ന ജനകീയ വികസന മാതൃകയുടെ ആഘോഷമാണ് ഈ വാർഷികാഘോഷങ്ങളിലൂടെ ലോകത്തിനു മുന്നിൽ പ്രതിഫലിപ്പിക്കുന്നത്.ആന്തരിക പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും നടുവിലും ജനകീയ പിന്തുണയോടെയാണു സർക്കാർ മുന്നേറുന്നതെന്നും, നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കം തുടരുമെന്നും സർക്കാരിന്റെ പ്രഖ്യാപനം വ്യക്തമാക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top