കല്പറ്റ: ഏറെക്കാലത്തെ വിലയിടിവിനുശേഷം കുരുമുളക് വിപണിയില്‍ തിരിച്ചുവരവാണ് കണ്ടത്. വയനാട്ടില്‍ കര്‍ഷകരില്‍ നിന്ന് കുരുമുളക് ഇപ്പോഴത്തെ വില കിലോയ്ക്ക് 700 രൂപയും, ഗുണമേന്മയുള്ള വയനാടൻ കുരുമുളക് 710 രൂപയും ആണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
കൊച്ചിയിലേക്കുള്ള ചരക്കുകള്‍ക്ക് വിലയില്‍ പത്തുരൂപ വരെ വര്‍ധനവുണ്ട്.ചില്ലറ വിപണിയിലും കുരുമുളക് വിലയില്‍ മെച്ചപ്പെടലാണ്. വയനാടൻ ഗോള്‍ഡ് കുരുമുളക് ഇപ്പോള്‍ കിലോയ്ക്ക് 850 രൂപവരെ വിലവരുന്നുവെന്ന് കല്പറ്റയിലെ പ്രമുഖ കുരുമുളക് വ്യാപാരി ഇ.കെ. ഉമ്മർ പറഞ്ഞു. സാധാരണ കുരുമുളക് വില 720 രൂപ മുതലാണ് ആരംഭിക്കുന്നത്.വിലയുയര്‍ന്നത് പ്രധാനമായും അന്താരാഷ്ട്ര വിപണിയില്‍ പ്രധാന ഉത്പാദക രാജ്യങ്ങളില്‍ ഉത്പാദനം കുറയുകയും, ശ്രീലങ്ക, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്തതിന്റെ പ്രതിഫലനമാണ്. ഇന്ത്യയില്‍ പലഭാഗങ്ങളിലും കുരുമുളക് ഇപ്പോൾ 850 രൂപ വരെ വിലവരുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനങ്ങളാൽ ഉത്പാദനത്തിൽ കുറവ് ഉണ്ടായിട്ടും, ഇത്തവണ കൃഷിയെടുത്ത കര്‍ഷകര്‍ക്ക് വിലയുള്ള വില ലഭിച്ചതാണ് സന്തോഷകരം. വയനാടിനോടടുത്തുള്ള കർണാടക, തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലുമുള്ള കര്‍ഷകര്‍ക്കും സമാന വിലയേ അനുഭവപ്പെട്ടിട്ടുള്ളത്.രാജ്യത്തെ കുരുമുളക് വിലയെ നിയന്ത്രിക്കുന്നത് ഉത്തരേന്ത്യൻ വിപണികളാണ്. അവിടെ നിന്നുള്ള ആവശ്യക്കാർ ആഭ്യന്തര ഉത്പാദനത്തോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. മേയ് മാസത്തോടെ ശ്രീലങ്കയില്‍ വിളവെടുപ്പ് ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യത, എന്നാല്‍ ഗുണമേന്മയുള്ള കുരുമുളക് തേടുന്നവരുടെ നോക്കുകള്‍ ഇന്ത്യയിലേക്കായിരിക്കും തുടർന്നും.വിലയില്‍ ഇപ്പോള്‍ കണ്ടുവരുന്ന മെച്ചപ്പെട്ട നില തുടരാൻ സാധ്യതയുണ്ടെന്നാണ് കര്‍ഷകരും വ്യാപാരികളും പ്രതീക്ഷിക്കുന്നത്.