മഴയും ചൂടും കടലാക്രമണവും; കേരളത്തില്‍ വ്യത്യസ്ത കാലാവസ്ഥാ പ്രകടനം

കേരളത്തി ന്റെ തെക്കൻ ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ പ്രത്യേകിച്ച് കൂടുതൽ മഴ ലഭിക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ഇടിമിന്നലിന്റെ സാധ്യതയും മുന്നറിയിപ്പിൽ ഉൾപ്പെടുത്തി കഴിഞ്ഞു.അതേസമയം, വടക്കൻ ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യതയുള്ളതിനാൽ ശക്തമായ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചില ഭാഗങ്ങളിൽ താപനില 38 ഡിഗ്രിവരെ ഉയർന്നേക്കാം. പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ കഴിയുന്നത് ഒഴിവാക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.കൂടാതെ, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version