കൽപ്പറ്റ: ഗോത്രവർഗ്ഗ പ്രദേശങ്ങളിലെ ജനം നേരിടുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലപരിഹാരം ഒരുക്കേണ്ടത് അനിവാര്യമാണെന്നാവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് കത്തയച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.
സിക്കിൾ സെൽ അനീമിയ, കാൻസർ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഗോത്രവർഗ്ഗ ജനതയെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. മദ്യവും മയക്കുമരുന്നുകളും ജീവിതത്തിലെ അതിജീവനത്തെ തന്നെ ബാധിക്കുന്ന സാഹചര്യങ്ങളാണ് ഉയരുന്നത്. വനമേഖലകളിൽ മനുഷ്യ-വന്യജീവി സംഘർഷത്തിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ പോരായ്മയുള്ളവയാണ്.മാനന്തവാടി മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ള പരിധിയിലുള്ള സൗകര്യങ്ങളല്ല മതിയാകുക. അനീമിയയ്ക്ക് ചികിത്സ കിട്ടാതെ പോകുന്നത് ശിശുമരണ നിരക്കിലും നവജാത ശിശുക്കളുടെ ഭാരക്കുറവിലും പ്രതികൂലമായി ബാധിക്കുന്നതായി കത്തിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടുന്നു.