ഇന്ന് മുതൽ എടിഎം ഇടപാടുകള്‍ക്ക് പുതിയ നിബന്ധനകള്‍

ആർബിഐയുടെ പുതിയ ഉത്തരവിന് അനുസൃതമായി എടിഎം ഇടപാടുകൾക്ക് നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തിലായിരിക്കുന്നു. ഇനി മുതൽ സൗജന്യ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും 21 രൂപയ്ക്കുപകരം 23 രൂപയും നികുതിയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

സേവിങ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക്, സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിച്ചുള്ള സൗജന്യ ഇടപാടുകളുടെ പരിധി മെട്രോ നഗരങ്ങളില്‍ 3 ഇടപാടുകളും മറ്റു പ്രദേശങ്ങളില്‍ 5 ഇടപാടുകളുമാണ്. ബാലന്‍സ് പരിശോധിക്കല്‍, പണം പിന്‍വലിക്കല്‍, നിക്ഷേപം, മിനി സ്റ്റേറ്റ്മെന്റ് എന്നിവ ഇതില്‍ ഉൾപ്പെടുന്നു. ബാങ്ക് നെറ്റ്‌വർക്ക് തടസ്സം മൂലമുണ്ടാകുന്ന പരാജയപ്പെട്ട ഇടപാടുകൾ ഇതില്‍ കണക്കാക്കില്ല.ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതിനായാണ് ഈ മാറ്റം കൊണ്ടുവന്നതെന്ന് ആർബിഐ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനുള്ള ഇന്റർചേഞ്ച് ഫീസ് വര്‍ധിപ്പിച്ചത് ഉപഭോക്താക്കളുടെ ഭാരമായി മാറുന്നുവെന്നുമാണ് വ്യാപക വിമര്‍ശനം.

https://wayanadvartha.in/2025/05/01/ashraf-who-was-killed-in-a-mob-attack-in-mangaluru-was-buried-in-his-hometo

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version