മെയ് ഒൻപിന് എസ്.എസ്.എൽ.സി ഫലം; പ്രഖ്യാപനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി

തിരുവനന്തപുരം:2025-ലെ എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്താകെ ഏപ്രിൽ 3 മുതൽ 26 വരെ രണ്ടു ഘട്ടങ്ങളിലായി നടന്ന മൂല്യനിർണ്ണയം 72 കേന്ദ്രങ്ങളിൽ പൂർത്തിയായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മാർക്ക് എൻട്രിയും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഫലം പ്രഖ്യാപനത്തിന് വേണ്ട തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്.ഈ വർഷത്തെ പൊതുപരീക്ഷകൾ മാർച്ച് 3ന് ആരംഭിച്ച് 26നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 2,964 പരീക്ഷാ കേന്ദ്രങ്ങളിലടക്കം ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലും റഗുലർ വിഭാഗത്തിൽ 4,27,021 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 3,057 വിദ്യാർത്ഥികൾ 48 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുകയും, എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ നടത്തുകയും ചെയ്തു.അതേസമയം, ഈ വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തിൽ താഴെ മാർക്കുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സമ്പൂർണ പ്ലസ് പ്ലാറ്റ്‌ഫോമിലൂടെ ശേഖരിച്ചതായും മന്ത്രി വ്യക്തമാക്കി.ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ കണ്ട് രാഷ്ട്രത്തെ കാവിവൽക്കരിക്കാനാണ് ശ്രമമെന്നതിന്റെ ഉദാഹരണമാണെന്ന് മന്ത്രി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായും മതനിരപേക്ഷതയെ ഭീഷണിപ്പെടുത്തുന്ന നടപടികളായി അദ്ദേഹം ഇത് വിശേഷിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version