സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ കുറവുകൾ വിപണിയിൽ ആശ്വാസം നൽകുന്നു. റെക്കോർഡ് കുറവായ 1640 രൂപയുടെ ഇടിവ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും വില കുറയുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്ന് ഒരു പവന് 160 രൂപ കുറയുകയും, ഇതോടെ രണ്ട് ദിവസത്തിനിടെ മൊത്തം 1800 രൂപയുടെ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ ഒരു പവൻ സ്വർണത്തിന് 70,040 രൂപയും, ഒരു ഗ്രാമിന് 8755 രൂപയുമാണ് വില. ഉപഭോക്താക്കൾക്ക് ഇത് വലിയ ലാഭമായി മാറിയിട്ടുണ്ട്.
