കോഴിക്കോട് മെഡിക്കൽ കോളേജിലെ മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക നിറഞ്ഞതിനെ തുടർന്ന് സംഭവിച്ച മരണങ്ങളിൽ മൂന്ന് പേർ ഹൃദയാഘാതം മൂലമാണെന്നു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരിച്ച ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ എന്നിവരുടെ മൃതദേഹപരിശോധനയിലാണ് ഹൃദയാഘാതം മൂലമെന്ന നിഗമനത്തിൽ എത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പുക ശ്വസിച്ചതിനെ തുടർന്ന് മരണം സംഭവിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ആകെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചു പോയത്. സംഭവത്തെ കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കാൻ മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.പുക ആദ്യം ഉയര്‍ന്നത് ആശുപത്രിയിലെ യുപിഎസ് മുറിയിലാണെന്ന് പൊതുമരാമത്ത് വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.സംഭവത്തിൽ ചികിത്സയിലായിരുന്നവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ സാഹചര്യത്തിൽ അവരുടെ ചികിത്സാചെലവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി എടുക്കുമെന്ന് മന്ത്രി അറിയിച്ചു.ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ്, മെഡിക്കൽ കോളേജ് അധികൃതർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version