വെള്ളമുണ്ട: വാഹനപരിശോധനക്കിടെ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതിയെയും യുവാവിനെയും വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കണ്ണൂർ അഞ്ചാം പീടിക കീരിരകത്ത് വീട്ടിൽ കെ. ഫസൽ (24), തളിപ്പറമ്പ് സുഗീതം വീട്ടിൽ കെ. ഷിൻസിത (23) എന്നിവരാണ് പിടിയിലായത്.വാഹനപരിശോധനയ്ക്കിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കെ.എ 02 എം.ആർ 4646 നമ്പർ ബി.എം.ഡബ്ല്യു കാറിന്റെ ഡിക്കിയിൽ നിന്ന് രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ 96,290 രൂപയും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. മേയ് 2-ന് മൊതക്കര ചെമ്പ്രത്താം പൊയിൽ ജംഗ്ഷനിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയായിരുന്നു ഇവർ വലയിലായത്.ബാംഗ്ളൂരിൽ നിന്ന് ഉപയോഗത്തിനും വിൽപ്പനക്കുമായി കഞ്ചാവ് വാങ്ങിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ. മിനിമോൾ, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോർജ്, എ.എസ്.ഐ സിഡിയ ഐസക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ്.സി.പി.ഒ ഷംസുദ്ധീൻ, സി.പി.ഒമാരായ അജ്മൽ, നൗഷാദ്, അനസ്, സച്ചിൻ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിൻ, വാഹിദ് എന്നിവരും ഉണ്ടായിരുന്നു.