അത്യുജ്വലമായി ഉയര്‍ന്നതിനു ശേഷം തുടർച്ചയായ കുറവിലൂടെ കടന്നുപോയ സ്വര്‍ണവില ഇപ്പോള്‍ താത്കാലിക നിശ്ചലാവസ്ഥയിലായിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 70,040 രൂപയില്‍ കുതിച്ചേറി നില്‍ക്കുന്നു. ഒരഗ്രാം വില 8755 രൂപയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കഴിഞ്ഞ പത്തു ദിവസത്തിനിടെ മാത്രം പവന് വിലയില്‍ 4000 രൂപയ്ക്കും മുകളില്‍ കുറവുണ്ടായിട്ടുണ്ട്.ഏപ്രില്‍ 23ന് ശേഷം സ്വര്‍ണവിലയിൽ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ആറു ദിവസത്തോളം തുടർച്ചയായ കുറവ് അനുഭവപ്പെട്ടെങ്കിലും പിന്നീട് ചെറിയ തോതില്‍ വില വീണ്ടും ഉയര്‍ന്നു. എന്നാൽ, പിന്നീട് വലിയ തോതിലുള്ള ഇടിവ് വന്നതോടെ വില ഈ നിലയില്‍ തന്നെ നിലനില്‍ക്കുകയാണ്.വിലയില്‍ പിന്നെയും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഇപ്പോൾ വിപണികള്‍ കാത്തിരിക്കുകയാണ്. ഉടനെയുള്ള കാലയളവിൽ കുതിപ്പ് ആവർത്തിക്കുമെന്നോ കുറവ് തുടരുമെന്നോ വ്യക്തമല്ല.ഇനി സ്വര്‍ണവിലയുടെ ദിശ ഏത്താകുമെന്നത് ഇനി ദിവസങ്ങളിലായിരിക്കും വ്യക്തമാകുക.