ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ (SHSRC Kerala) ഐ.സി.എം.ആര് ഗവേഷണത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് നഴ്സിനെ നിയമിക്കുന്നു. അതിനായി മേയ് 8-ന് രാവിലെ 11 മണിക്ക് തൈക്കാട് ഹെഡ്ക്വാർട്ടേഴ്സിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.ജിഎൻഎം (സെക്കൻഡ് ക്ലാസ്), ബി.എസ്.സി നഴ്സിംഗ്,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പബ്ലിക് ഹെൽത്ത് റിസർച്ചിൽ മൂന്ന് വർഷത്തെ അനുഭവമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർക്ക് പരമാവധി പ്രായപരിധി 30 വയസാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത തീയതിയിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in സന്ദർശിക്കാം. ഫോൺ: 0471-2323223.