പ്ലസ്ടു ഫലം ഉടന്‍ പുറത്ത്; പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകള്‍ കൂട്ടി

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. രണ്ടാം വർഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവിൽ ടാബുലേഷന്‍ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നാലു ലക്ഷത്തിനുമുകളിലുള്ള വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള അന്തിമ നടപടികളിലാണ് നിലവിൽ സർക്കാർ.പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ വർഷം വലിയ സീറ്റ് വർധനവാണ് നടന്നിരിക്കുന്നത്. ഏഴ് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം മാർജിനല്‍ സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഈ വർധനവ് നടപ്പാക്കിയത്. അതേസമയം ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റുകൾ വരെ വർധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനല്‍ സീറ്റുകൾ വർധിപ്പിക്കും. ആലപ്പുഴയിലെ അമ്ബലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലും ഇതേ രീതിയിലായിരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാർജിനല്‍ സീറ്റുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല.താല്‍ക്കാലികമായി അനുവദിച്ച ബാച്ചുകളും തുടരും. 2022 മുതൽ വിവിധ വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഇത്തവണയും തുടരുമെന്ന് മന്ത്രി അറിയിച്ചു. ഇതുവഴി മാർജിനല്‍ സീറ്റുകൾ കൂടി ചേർത്ത് ഈ വർഷം ആകെ 81,330 സീറ്റുകൾ കൂടി ലഭ്യമാകും. അതോടൊപ്പം നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി മേഖലയിലെ 4,41,887 സീറ്റുകളും, വൊക്കേഷണല്‍ മേഖലയിൽ 33,030 സീറ്റുകളും ചേർന്ന് പ്ലസ് വൺ പ്രവേശനത്തിന് ആകെ ലഭ്യമായ സീറ്റുകൾ 4,74,917 ആയി ഉയരും.ഇതിനു പുറമേ ITI മേഖലയിൽ 61,429 സീറ്റുകളും, പോളിടെക്‌നിക്ക് മേഖലയിലെ 9,990 സീറ്റുകളും കൂടി ചേർത്ത് ഉപരിപഠനത്തിന് സംസ്ഥാനത്ത് ലഭ്യമായ ആകെ സീറ്റുകൾ 5,46,336 ആകും.2025-ലെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പണം മേയ് 14ന് ആരംഭിക്കും. അപേക്ഷകർക്ക് ഓൺലൈൻ സംവിധാനം വഴി അപേക്ഷ നൽകാവുന്നതാണ്. പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അപേക്ഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 20 ആകും.ട്രയൽ അലോട്ട്മെന്റ് മേയ് 24ന് നടക്കും. ജൂൺ 2ന് ആദ്യ അലോട്ട്മെന്റും, ജൂൺ 10ന് രണ്ടാം അലോട്ട്മെന്റും, ജൂൺ 16ന് മൂന്നാമത്തേത് നടക്കും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. പ്രധാന ഘട്ടം കഴിഞ്ഞ ശേഷം ജുലൈ 23നാണ് പ്രവേശന നടപടികൾ അവസാനിപ്പിക്കപ്പെടുന്നത്.ഇതോടൊപ്പം പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റസിഡൻഷ്യൽ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശനം ഇത്തവണ മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസ് ഒരുമിച്ച് പ്രസിദ്ധീകരിക്കാൻ ഉത്തരവായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version