ജാഗ്രതാ മുന്നറിയിപ്പ്; കേരളത്തിലെ അണക്കെട്ടുകള്‍ക്ക് സുരക്ഷ കൂട്ടി

രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന പ്രധാന ഡാമുകളില്‍ കൂടി പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ അധിക സുരക്ഷ തുടരുമെന്നാണ് സംസ്ഥാന അധികൃതരുടെ തീരുമാനം. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടര്‍ന്നാണ് രാജ്യത്തുടനീളമുള്ള അണക്കെട്ടുകളിലും അതിർത്തി സംസ്ഥാനങ്ങളിലും അടിയന്തര പ്രതിസന്ധികളെ നേരിടാൻ കേന്ദ്രം മുന്നൊരുക്കം തുടങ്ങിയത്.ഇതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. പടിഞ്ഞാറന്‍ അതിർത്തിയിലും വടക്കേ ഇന്ത്യയിലുമുള്ള സംസ്ഥാനങ്ങളെ അടിയന്തര സന്നദ്ധതക്കായി ഊര്‍ജിത നിര്‍ദേശം നല്‍കിയിട്ടുണ്ട്.എയർ റെയിഡ് സൈറൻ സ്ഥാപിക്കൽ, അടിയന്തര ഒഴിപ്പിക്കൽ പദ്ധതികള്‍, പൊതുജനങ്ങൾക്ക് പരിശീലനം തുടങ്ങിയ നടപടികളാണ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ രാജ്യത്തെ 259 കേന്ദ്രങ്ങളില്‍ വലിയ തലത്തില്‍ മോക് ഡ്രില്‍ നടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version