തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച. അഞ്ചുദിവസത്തിനുള്ളില്‍ 3000 രൂപയുടെ കുതിപ്പോടെ പവന്‍ വില ഇന്ന് 440 രൂപ ഉയർന്ന് 73,040 രൂപയിലെത്തി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഗ്രാമിന് 55 രൂപയുടെ വര്‍ധനവോടെ 9130 രൂപയാണ് ഇന്നത്തെ നിരക്ക്.ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് വിലയെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ ഇടിവ് അനുഭവപ്പെട്ടെങ്കിലും, ഏപ്രില്‍ 23 മുതല്‍ തുടർന്നുവന്ന കുറവിന് ശേഷമാണ് വീണ്ടും ഉയര്‍ച്ച തുടങ്ങിയത്. ഏതാനും ദിവസത്തിനുള്ളില്‍ 4000 രൂപ വരെ കുറഞ്ഞ വിലയില്‍ നിന്നും ഇപ്പോള്‍ വീണ്ടും 75,000 രൂപയ്ക്ക് സമീപം എത്തുമെന്ന സൂചനകളാണ് വിപണിയില്‍ ചർച്ചയാകുന്നത്.