എസ്.എസ്.എല്‍.സി ഫലം നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പി.ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

പരീക്ഷാഫലങ്ങൾ https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/

ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ലഭ്യമാകുന്നതാണ്. ടി.എച്ച്‌.എസ്‌.എല്‍.സി, എ.എച്ച്‌.എസ്‌.എല്‍.സി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങളിലായി 2980 പരീക്ഷ കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം വിജയം 99.69 ശതമാനമായിരുന്നു. ഇത്തവണയും മികച്ച വിജയ പ്രതീക്ഷയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version