സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42കാരിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം ആദ്യമായിട്ടാണ് നിപ വൈറസ് സ്ഥിരീകരിക്കുന്നത്. മലപ്പുറത്തെ പെരിന്തൽമണ്ണ സ്വദേശിനിയായ 42 കാരിയിലാണ് രോഗം കണ്ടെത്തിയത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ നാല് ദിവസമായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. ലക്ഷണങ്ങൾ ആശങ്ക സൃഷ്ടിച്ചതിനാൽ ആരോഗ്യ വകുപ്പ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.ഇതുവരെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യ വിഭാഗം ജാഗ്രതാപൂർവം സമീപിച്ചാണ് അവസ്ഥ നിരീക്ഷിക്കുന്നത്. സമീപവാസികളെയും ചികിത്സാസമ്പർക്കത്തിലായവരെയും വകുപ്പം നിരീക്ഷണത്തിൽ എടുത്തിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version