പാലമലകുന്നിൽ സ്വകാര്യഭൂമിയിൽ തീപ്പിടുത്തം

വള്ളിയൂർക്കാവ് പള്ളിയറക്കൊല്ലി പാലമലകുന്നിലെ സ്വകാര്യഭൂമിയിലാണ് ഇന്ന് ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. കോഴിക്കോട് സ്വദേശിയുടേതായ സ്ഥലത്താണ് തീ പടർന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പ്രദേശവാസികളുടെ ശ്രദ്ധയിലാണ് തീപിടുത്തം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീയണച്ചത്. വലിയ നാശം ഒഴിവാക്കാനായത് സമയബന്ധിതമായ ഇടപെടലുകൾ മൂലമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version