ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന്റെ കീഴിലുള്ള ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലത്തിൽ അപ്രന്റിസ് തസ്തികയിൽ അവസരം. റെയർ എർത്സ് ഡിവിഷനിൽ വിവിധ വിഭാഗങ്ങളിലായി ആകെ 25 ഒഴിവുകളിലേക്കാണ് നിയമനം,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പരിശീലനം നൽകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.irel.co.in എന്ന വെബ്സൈറ്റിൽ മെയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.ഗ്രാഡ്വേറ്റ് അപ്രന്റിസിന്റെ ഒഴിവുകൾ സിവിൽ, കെമിക്കൽ, മെക്കാനിക്കൽ എഞ്ചിനിയറിംഗിലായി ബിടെക് യോഗ്യതയുള്ളവർക്കാണ്. ടെക്നിഷ്യൻ അപ്രന്റിസിനായി സിവിൽ, മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ എച്ച്.ആർ തസ്തികയിൽ എം.ബി.എ/ പി.ജി യും, ഫിനാൻസ് തസ്തികയിൽ സി.എ, ഐ.സി.ഡബ്ല്യു.എ, എം.ബി.എ ഫിനാൻസ് അല്ലെങ്കിൽ തുല്യമായ പി.ജി ഡിപ്ലോമ ഉള്ളവർക്കാണ് യോഗ്യത. എൽ.എ.സി.പി തസ്തികയ്ക്ക് ബി.എസ്.സി കെമിസ്ട്രിയിലോ ഫിസിക്സിലോ ബിരുദം നേടിയവരും അല്ലെങ്കിൽ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ ഐ.ടി.ഐ നേടിയവരും അപേക്ഷിക്കാം. ഫിറ്റർ, വെൽഡർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, പി.എ.എസ്.എ.എ/ സി.ഒ.പി.എ എന്നീ ട്രേഡുകൾക്ക് ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത ആവശ്യമാണ്.അപേക്ഷകരുടെ പ്രായം 18 മുതൽ 25 വയസ്സുവരെ ആയിരിക്കണം. നിയമാനുസൃതമായ റിലാക്സേഷൻ സംവരണ വിഭാഗക്കാർക്ക് ബാധകം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.irel.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.