എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

എസ്.എസ്.എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ചത്. റെഗുലർ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 4,27,020 വിദ്യാര്‍ഥികളില്‍ 4,24,583 പേരും വിജയം നേടി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വിജയശതമാനം 99.5 ശതമാനമായി. കഴിഞ്ഞ വര്‍ഷത്തെ 99.69 ശതമാനത്തെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 61,449. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ചേർന്നാണ് പ്രസിദ്ധീകരിച്ചത്. ജില്ലകളിൽ ഏറ്റവും ഉയര്‍ന്ന വിജയശതമാനം കണ്ണൂരിലാണ് (99.87%) നിലവിലുള്ളത്. തിരുവനന്തപുരമാണ് ഏറ്റവും കുറഞ്ഞത് (98.59%).ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ വഴിയും പരീക്ഷാഫലം പരിശോധിക്കാം. വിദ്യാർത്ഥികളുടെ സൗകര്യത്തിനായി ഇക്കൊല്ലം ഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.

പരീക്ഷാഫലങ്ങൾ അറിയാം 👇🏻👇🏻https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version