ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതീവ സംഘര്ഷപൂര്ണ സാഹചര്യമാകെയാണ് പാകിസ്താനിലെ മൂന്ന് പ്രധാന വ്യോമതാവളങ്ങള്‍ക്കെതിരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയത്. നൂർ ഖാൻ, മുരിദ്, ഷോർകോട്ട് എയര്‍ബേസുകളാണ് ലക്ഷ്യമായത്. വിവിധ മാധ്യമ റിപ്പോർട്ടുകള്‍ അനുസരിച്ച്,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ആക്രമണത്തില്‍ വലിയ പൊട്ടിത്തെറികളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.പ്രധാന സൈനിക ആസ്ഥാനത്തിനു സമീപമുള്ള റാവല്‍പിണ്ടിയിലെ നൂർ ഖാൻ എയര്‍ബേസാണ് പ്രധാനമായും മിസൈൽ ആക്രമണത്തിന് ഇരയായത്. ആക്രമണത്തെ തുടര്‍ന്ന്, മെയ് 10-ന് പ്രാദേശിക സമയം പുലര്‍ച്ചെ 3:15 മുതല്‍ ഉച്ചയ്ക്ക് 12 വരെ പാകിസ്താൻ അതിന്റെ വ്യോമാതിര്‍ത്തി താത്കാലികമായി അടച്ചിടുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചു.അന്താരാഷ്ട്ര വിമാനക്കമ്പനികളായ ലുഫ്താൻസ, എയർ ഫ്രാൻസ് എന്നിവതടക്കമുള്ളവ തങ്ങളുടെ വിമാനം പാകിസ്താനിലൂടെയുള്ള പാതകളില്‍ നിന്ന് വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, നിലവില്‍ പാകിസ്താനിലൂടെയുള്ള വ്യോമഗതാഗതം പതിയെ തളളപ്പെട്ടിരിക്കുന്നു.മെയ് 7 മുതല്‍ പാകിസ്താന് ഇന്ത്യക്ക് നേരെ നടത്തിയ അതിക്രമങ്ങള്‍ക്കുള്ള ശക്തമായ മറുപടിയായാണ് ഈ ആക്രമണമെന്നാണ് പ്രതിരോധവകുപ്പ് നിലപാട്. നേരത്തെ, ലാഹോറിലെ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ തകർത്തിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോൺ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ പ്രത്യാഘാത നടപടികള്‍ വേഗത്തിലായത്.നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലുമുള്ള സുരക്ഷയും ശക്തിപ്പെടുത്തിയതായി ഇന്ത്യ അറിയിച്ചു. നിലവിലെ സാഹചര്യം ഏറെ ഗുരുതരമാണ്, ഇരു രാജ്യങ്ങളും തീവ്ര ജാഗ്രതയിലാണ്.