പോലിസ് ഡിപ്പാർട്ട്‌മെന്റിൽ സ്ഥിര ജോലി; എസ്.ബി.സി.ഐ.ഡി വിഭാഗത്തിൽ ഒഴിവ്, ജൂൺ 4ക്ക് മുമ്പ് അപേക്ഷിക്കാംകേരള പൊലീസ് വകുപ്പിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് പി.എസ്.സി. മുഖേന പുതിയ നിയമന വിജ്ഞാപനം. സംസ്ഥാനത്തെ വിവിധ പൊലിസ് ഡിവിഷനുകളിലായി ഒഴിവുകൾ പ്രതീക്ഷിക്കുന്നതാണെന്നും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 4ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്നും
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
വിജ്ഞാപനത്തിൽ പറയുന്നു.തസ്തികയും യോഗ്യതയും:കേരള പൊലിസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (SBCID) തസ്തികയിലേക്കാണ് നിയമനം. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് അപേക്ഷയ്ക്ക് അടിസ്ഥാന യോഗ്യത. നിയമനം ലഭിച്ചാല്‍ ആദ്യ മൂന്ന് വര്‍ഷത്തിൽ രണ്ട് വര്‍ഷം പ്രൊബേഷനിൽ സേവനം അനിവാര്യമാണ്.പ്രായപരിധി:അഭ്യർത്ഥകരുടെ പ്രായം 18നും 36നും ഇടയിൽ ആയിരിക്കണം. 02.01.1989നും 02.01.2007നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.ശമ്പളവും ആനുകൂല്യങ്ങളും:തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹31,100 മുതല്‍ ₹66,800 വരെ ശമ്പളവും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകും.അപേക്ഷ സമർപ്പിക്കുന്ന വിധം:അഭ്യര്‍ഥികള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം യുസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ശേഷം പ്രസ്തുത തസ്തികയുടെ കാറ്റഗറി നമ്പര്‍ തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം.