സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയായിട്ടുണ്ട്. ഗ്രാമിന് 165 രൂപയുടെ ഇടിവാണ് ഇന്ന് അനുഭവപ്പെട്ടത്. ഇപ്പോള്‍ ഗ്രാമിന്‍റെ വില 8,880 രൂപയാണ്.ഓഹരി വിപണിയിലെ പോസിറ്റീവ് ചലനങ്ങളുടെയും രാജ്യാന്തര സ്വര്‍ണവിപണിയിലെ ആവശ്യക്കുറവിന്റെയും അടിസ്ഥാനത്തിലാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഈ വിലക്കുറവ് സംഭവിച്ചത്. കൂടാതെ ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഉയര്‍ച്ചയും ഇന്ത്യന്‍ രൂപയുടെ ശക്തിയുമാണ് മാറ്റത്തിന് വഴിവെച്ചത്.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ്. പ്രതിവര്‍ഷം ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാലാണ് രാജ്യാന്തര വിപണിയിലെ ചെറിയ മാറ്റം പോലും ഇന്ത്യൻ വിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കുന്നത്.