ഇന്നലെ കൂടിയെങ്കിലും ഇന്ന് കുറഞ്ഞു; ഇന്നത്തെ സ്വർണ നിരക്കറിയാം

കേരളത്തില്‍ സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയും കുറഞ്ഞതോടെ പുതിയ വില 70,440 രൂപയായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

തുടര്‍ച്ചയായ വിലയിടിവ് സ്വര്‍ണ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വിലക്കയറ്റമാണ്. മുന്‍ ദിനങ്ങളിലെ നഷ്ടം പുനരധിവസിച്ച് സ്പോട്ട് ഗോള്‍ഡ് വില 0.4 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 3,246.95 ഡോളറായി. തിങ്കളാഴ്ച ഈ വില 3,207.30 ഡോളറായിരുന്നു. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 0.6 ശതമാനം ഉയര്‍ന്ന് 3,237.8 ഡോളറായി.ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തിലൂടെ ഇന്നത്തെ വ്യാപാരം തുടങ്ങി. സെന്‍സെക്സ് 500 പോയിന്റ് ഉയര്‍ന്നപ്പോള്‍, നിഫ്റ്റി 24,700 പോയിന്റിന് മുകളില്‍ തുടരുകയാണ്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ക്ക് 2-3 ശതമാനം വരെ നേട്ടമുണ്ടായി. ടാറ്റ സ്റ്റീലിന് 3% വളര്‍ച്ചയുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version