പാമ്പ്, തേനീച്ച ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു

പാമ്പ്, തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ ആക്രമണത്തില്‍ മരിച്ചവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. ഇത് വനത്തിനുള്ളിലോ പുറത്തോ എന്നതനുസരിച്ച് വ്യത്യാസപ്പെടില്ല. സഹായധനം ദുരന്തപ്രതികരണനിധിയായ എസ്ഡിആര്‍എഫില്‍ നിന്നായിരിക്കും അനുവദിക്കുന്നത്. മരണത്തെ അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം എന്നത് നിർബന്ധമാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വന്യജീവി ആക്രമണത്തെ തുടർന്നുള്ള മരണങ്ങളിൽ ആശ്രിതര്‍ക്ക് നേരത്തേ ലഭിച്ചിരുന്ന 10 ലക്ഷം രൂപ സഹായധനം തുടരുന്നതാണ്. അതിൽ നാലുലക്ഷം രൂപ എസ്ഡിആര്‍എഫിലൂടെയും ശേഷിച്ച ആറുലക്ഷം വനംവകുപ്പിലൂടെയും അനുവദിക്കും. അത്തരത്തിൽ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി 10,000 രൂപയുടെ എക്സ്ഗ്രേഷ്യയും എസ്ഡിആര്‍എഫില്‍ നിന്നായി അനുവദിക്കും. പരിക്കേറ്റവർക്കുള്ള ചികിത്സാ ചെലവുകളും നഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾക്കുള്ള നഷ്ടപരിഹാരവും ഇനി സഹായധന പരിധിയില്‍ ഉള്‍പ്പെടുത്തി.

വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് നടക്കുന്ന തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്തസാധ്യതയുള്ളവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ യഥാര്‍ഥ ചെലവ് എസ്ഡിആര്‍എഫില്‍ നിന്നായിരിക്കും നല്‍കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ മരിച്ചാലും നഷ്ടപരിഹാരം ലഭിക്കും. എരുമയും പശുവും ചത്താല്‍ 37,500 മുതല്‍ 1,12,500 രൂപ വരെ, ആടിനും പന്നിക്കും 40,000 മുതല്‍ 1,20,000 രൂപ വരെ, കോഴിയും താറാവും ഓരോന്നിന് 100 രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കും. കാലിത്തൊഴുത്ത് നഷ്ടപ്പെട്ടാല്‍ 3,000 മുതല്‍ 1,00,000 രൂപവരെ നഷ്ടപരിഹാരമായി അനുവദിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version