ഇന്നലെ കനത്ത ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ്ണവില ഇന്ന് വീണ്ടും കുതിച്ചു. പവന് 880 രൂപയുടെയും, ഗ്രാമിന് 110 രൂപയുടെയും വര്‍ധനയാണ് ഇന്ന് ഉണ്ടായത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,760 രൂപയായി ഉയര്‍ന്നു. ഗ്രാമിന്‍റെ വില 8,720 രൂപയായി.ഇന്നലെ 1,560 രൂപയായിരുന്നു പവന് വില കുറഞ്ഞത്. 68,880 രൂപയായിരുന്നു ഇന്നലത്തെ വില, കൂടാതെ 8,610 രൂപയായിരുന്നു ഗ്രാമിന്‍റെ നിരക്ക് — ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കുമായിരുന്നു അത്.ഓഹരി വിപണിയിലെ നിലനില്‍പില്ലായ്മ, അമേരിക്ക-ചൈന വ്യാപാരബന്ധങ്ങളില്‍ കാണുന്ന ശമനം, സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയതുളള ഉപഭോക്തൃ സമീപനങ്ങള്‍ തുടങ്ങിയവയാണ് വില ഉയര്‍ന്നതിന്റെയും താഴെ പോയതിന്റെയും പ്രധാന കാരണങ്ങള്‍. കഴിഞ്ഞ ദിവസം ഓഹരി വിപണി വളരെയധികം ഉണര്‍വ് കാണിച്ചതാണ് സ്വര്‍ണ്ണവില ഇടിയാന്‍ കാരണം. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണത്തിന് നില പിടിക്കാനായി.