വയനാട് ലക്കിടിയിൽ കാർ പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ പൂര്‍ണമായി കത്തി നശിച്ചു. മലപ്പുറം വേങ്ങര സ്വദേശി മൻസൂർ ഉടമസ്ഥതയിലുള്ള KL 65 E 2500 നമ്പർ രേഖപ്പെടുത്തിയ നിസാൻ ടെറാനോ കാറിനാണ് തീപിടിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
മൈസൂരിൽ നിന്നും കുടുംബസമേതം തിരികെ വരുന്നതിനിടെയാണ് അപകടം നടന്നത്. ഭാര്യയും മൂന്ന് മക്കളും കൂടെയുണ്ടായിരുന്ന ഇവർ ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ സമയത്താണ് കാറിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടത്. ഉടൻ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും അവർ എത്തി തീ അണയ്ക്കുകയും ചെയ്തു.നിലവിൽ തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ ആളപായമൊന്നുമില്ല എന്നത് ആശ്വാസകരമാണ്.