ഹയർ സെക്കണ്ടറി പ്രവേശനം: ഓണ്‍ലൈൻ അപേക്ഷ ഇനി ഒരുദിവസം മാത്രം ബാക്കി

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് നാളെയാണ് അവസാന തീയതി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകളും സമാനമായി നാളത്തോടൊപ്പം അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ലഭിക്കുന്ന അപേക്ഷകളിൽ സാധുതയുള്ളവയെ അടിസ്ഥാനമാക്കി ട്രയൽ അലോട്ട്മെന്റ് മേയ് 24ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.ഇതിനിടെ, ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലം മേയ് 22ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയം പൂര്‍ത്തിയായി കഴിഞ്ഞു. ഈ വർഷം 4,44,707 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണയവും പുരോഗമിക്കുകയാണ്. 4,13,581 വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ പരീക്ഷയെഴുതിയത്. ടാബുലേഷൻ ജോലികൾ പൂര്‍ത്തിയായതോടെ ഫലം ജൂൺ മാസത്തിൽ പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version