മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ 65-ാം പിറന്നാൾ ദിനത്തിൽ രണ്ട് വലിയ പ്രഖ്യാപനങ്ങൾ നടത്തി.

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയതാരം മോഹൻലാൽ തന്റെ 65-ാം പിറന്നാൾ തായ്‌ലൻഡിൽ കുടുംബസമേതം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ആഘോഷിച്ചു. വിനോദത്തിന്റെ നിറവിലായിരുന്നു ആഘോഷങ്ങൾ, അതേസമയം ആരാധകരെ ആവേശത്തിലാഴ്ത്തിയ രണ്ടു വലിയ പ്രഖ്യാപനങ്ങളും നടൻ നടത്തി.അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കിയ ‘മുഖരാഗം’ എന്ന സിനിമ ഈ വർഷം ഡിസംബർ 25 ന് തിയേറ്ററുകളിൽ എത്തുമെന്നു താരം അറിയിച്ചു. തൻറെ നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമാപ്രവേശത്തെയും വ്യക്തിജീവിതത്തിലെ പ്രതിബന്ധങ്ങളെയും ഈ ചിത്രം ആഴത്തിൽ അവതരിപ്പിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.സാമൂഹ്യ പ്രതിബദ്ധതക്കും കരുണാഭാവത്തിനും പ്രധാന്യം നൽകി, ദരിദ്രരായ കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുന്ന ‘വിശ്വശാന്തി ഫൗണ്ടേഷനുടെയും’ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെയും സംയുക്ത പദ്ധതി അദ്ദേഹം അവതരിപ്പിച്ചു. ചികിത്സക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായി നടൻ കൈകൊടുത്തിരിക്കുന്ന ഈ സഹായം സാമൂഹികരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version