കേരളത്തില്‍ 4-5 ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തും

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാനാണ് സാധ്യത. സംസ്ഥാനത്ത് കാലവർഷം അടുത്ത 4-5 ദിവസത്തിനുള്ളിൽ എത്തിച്ചേരാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കര്‍ണാടകയും വടക്കൻ കേരളവും മുകളില്‍ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് വടക്കൻ ജില്ലകളിൽ ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇന്നലെ മുതൽ ശക്തമായ മഴ അനുഭവപ്പെട്ട വടക്കൻ കേരളത്തിൽ മഴയുടെ തീവ്രത ഇന്ന് കുറയുമെങ്കിലും, മെയ് 23 ന് ശേഷം വീണ്ടും കാലവർഷം സജീവമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.മധ്യ കിഴക്കൻ അറബിക്കടലിൽ കര്‍ണാടക തീരത്തിന് മുകളിലായി നാളെയോടെ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് മെയ് 22ഓടെ ന്യൂനമർദ്ദമായി മാറുകയും വടക്കോട്ട് സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യും.മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത ജാഗ്രത ആവശ്യപ്പെട്ടിരിക്കുന്നതിനൊപ്പം ഇടിയോടും കാറ്റോടുമുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version