പ്ലസ് വണ്‍ പ്രവേശനം :ജില്ലയില്‍ 37,900 സീറ്റ്; അപേക്ഷകര്‍ 38,480

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ജില്ലയിൽ നിന്നുള്ള ആകെ അപേക്ഷകൾ 38,480 ആയി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജില്ലയിലെ ഏഴ് താലൂക്കുകളിലായി പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായത് 37,900 സീറ്റുകളാണ്. കഴിഞ്ഞ അധ്യയന വർഷത്തിൽ 32,225 പേർ മാത്രമാണ് സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി അഡ്മിഷൻ നേടിയത്.ഇക്കൊല്ലം അപേക്ഷിച്ചവരിൽ 34,057 പേർ എസ്.എസ്.എൽ.സി വിജയികളാണ്. കൂടാതെ 3,357 പേർ സി.ബി.എസ്.ഇ, 372 പേർ ഐ.സി.എസ്.ഇ പരീക്ഷ വിജയിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളായ 694 പേരും മോഡൽ റെസിഡൻസ് സ്‌കൂളുകളിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 28 പേരും ഈ പ്രാവശ്യത്തെ അപേക്ഷകരിൽ ഉൾപ്പെടുന്നു.കഴിഞ്ഞ വർഷം സയൻസ് വിഭാഗത്തിൽ 21,300 സീറ്റുകൾക്കിടയിൽ 2,827 എണ്ണം ഒഴിവായി. കൊമേഴ്സിൽ 11,660 സീറ്റുകളിൽ 1,813 സീറ്റുകൾക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ 4,940 സീറ്റുകളിൽ 1,035 സീറ്റുകൾക്കും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. ഈ പശ്ചാത്തലത്തിലാണ് ഇത്തവണയും എല്ലാ അപേക്ഷകരും പ്രവേശനം നേടുമോ എന്ന കാര്യത്തിൽ അധികൃതർ ജാഗ്രതയോടെയാണ് സമീപിക്കുന്നത്.അതേസമയം, അപേക്ഷ നൽകിയവർക്ക് ആശങ്കേണ്ടതില്ലെന്ന് ജില്ലാ ഹയർ സെക്കൻഡറി വിഭാഗം അറിയിച്ചു. ട്രയൽ അലോട്ട്മെന്റിനുശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താനും നൽകിയ ചോയിസുകൾ ഭേദഗതി ചെയ്യാനും അവസരം ലഭിക്കും. കാസ്റ്റ് റിസർവേഷൻ ഉൾപ്പെടെ പരിഗണിച്ച് ചോയിസുകൾ വീണ്ടും തിരുത്താനുള്ള സൗകര്യവുമുണ്ടാവും.ട്രയൽ അലോട്ട്മെന്റ് മേയ് 24-ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ 2-ന്, രണ്ടാം അലോട്ട്മെന്റ് ജൂൺ 10-ന്, മൂന്നാമത്തേത് ജൂൺ 16-ന് നടക്കും. ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നത് ജൂൺ 18-ന് ആകുമെന്നാണ് പ്രഖ്യാപനം.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version