കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പത്തനംതിട്ട,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മേയ് 26-ന് അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 27-ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.ഇതോടൊപ്പം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കാസർഗോഡ്, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള മധ്യ-താഴ്ന്ന മേഖലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിക്കാനാണ് സാധ്യത. ഇതുവഴി മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മലമേഖലകളിൽ താമസിക്കുന്നവർ പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും, മഴ ശക്തമായ സാഹചര്യത്തിൽ തീരദേശങ്ങളിലേക്കും നദീഭാഗങ്ങളിലേക്കും യാത്ര ഒഴിവാക്കുകയും വേണം. അപകട സാധ്യതയുള്ള മരങ്ങളും പോസ്റ്റുകളും സുരക്ഷിതമാക്കാനും അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും ആവശ്യമാണ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നിലയിൽ കർശന ജാഗ്രത പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ജനങ്ങളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.